Top

ഏഴു സ്ത്രീകള്‍ മുഖ്യ കഥാപാത്രങ്ങളായി ആംഗ്രി ഇന്ത്യന്‍ ഗോഡസ്; കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

Asianet News 2 years ago Preview
ഏഴു സ്ത്രീകള്‍ മുഖ്യ കഥാപാത്രങ്ങളായി ആംഗ്രി  ഇന്ത്യന്‍ ഗോഡസ്;  കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി

മുംബൈ: പെണ്‍ കൂട്ടുകളുടെ ആഘോഷത്തിമിര്‍പ്പുമായി ഒരു ബോളിവുഡ് ചിത്രം വരുന്നു. സംസാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പാന്‍ നളിനാണ് ആംഗ്രി ഇന്ത്യന്‍ ഗോഡ്സ് എന്ന ചിത്രവുമായി വരുന്നത്. സ്ത്രീകള്‍ മുഖ്യ കഥാപാത്രങ്ങളായി വരുന്ന ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്തിറങ്ങി. സെപ്തംബര്‍ 18ന് ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ചിത്രം ഇന്ത്യയില്‍ അടുത്തു തന്നെ റിലീസ് ചെയ്യും.

 

 

പെണ്‍ കൂട്ടുകളുടെ ആനന്ദങ്ങളും സങ്കടങ്ങളും ഉന്‍മാദങ്ങളും രോഷങ്ങളും തമാശകളും നിറഞ്ഞതാണ് ഈ ചിത്രമെന്ന് തെളിയിക്കുന്നതാണ് ട്രെയിലര്‍. ഏഴ് സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ ജീവന്‍. ഇവരുടെ ഒത്തു ചേരലുകളും അനുഭവങ്ങളുമാണ് സിനിമയിലുടനീളം. ഗോവയിലെ ഒരു ഒരു യുവതി കല്യാണം കഴിക്കാന്‍ പോവുന്നു. കല്യാണപ്രഖ്യാപനത്തിനായി അവള്‍ കൂട്ടുകാരെ ക്ഷണിച്ചു വരുത്തുന്നു. പിന്നീടുള്ള സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

സന്ധ്യ മൃദുല്‍, തനിഷ്ഠ ചാറ്റര്‍ജി, സാറ ജെയിന്‍ ഡയസ്, അനുഷ്ക മന്‍ചന്ദ, അമൃത മാഗര, രാജശ്രീ ദേശ് പാണ്ഡേ, പവ്ലിന്‍ ഗുജറാല്‍ തുടങ്ങിയവരാണ് മുഖ്യ കഥാപാത്രങ്ങള്‍.

ഇതാണ് ചിത്രത്തിന്റെ ട്രെയിലര്‍:

 

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!