നിങ്ങളുടെ ചുവരുകള്‍ എങ്ങനെ മനോഹരമാക്കാം?

നിങ്ങളുടെ ചുവരുകള്‍ എങ്ങനെ മനോഹരമാക്കാം?

വീടിനുളളില്‍ ചുവരുകള്‍ക്കു ഭംഗിയില്ലെങ്കില്‍ പിന്നെ എന്തു ആകര്‍ഷണീയതയാണ് ? ചുവരുകളുടെ ഭംഗി പുറത്തു നിന്നുളളവരെ മാത്രമല്ല, വീട്ടിനുളളിലുളളവരെയും സ്വാധീനിക്കും. വീടിന്റെ അകത്തളവും നമ്മുടെ മാനസികാവസ്ഥയെ സ്വാധീനിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അപ്പൊള്‍ പിന്നെ നിങ്ങളുടെ ചുവരുകളെ എങ്ങനെ കൂടുതല്‍ മനോഹരമാക്കാം?1) ചുവര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ അത്തരം ചില പരീക്ഷണങ്ങള്‍ ചുവരുകളില്‍ നടത്താം. നിങ്ങള്‍ക്കു കഴിയുന്ന രീതിയില്‍ ചിത്രങ്ങള്‍ ചുവരുകളില്‍ ഉള്‍പ്പെടുത്താം. ഇനി അതു സാധ്യമല്ലെങ്കില്‍ മനസ്സിനു സന്തോഷം തരുന്ന ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു ചുവരില്‍ തൂക്കാം.2)കടുത്ത നിറങ്ങളേക്കാള്‍ ഇളം നിറങ്ങള്‍ കൊടുക്കുന്നതാണ് നല്ലത്. ഇളം നിറങ്ങള്‍ മനസിനു സന്തോഷം പകരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇനി കടുത്ത നിറങ്ങളുടെ ആരാധകരാണ് നിങ്ങളെങ്കില്‍ അതുമാകാം. 3)സ്വന്തമായി ചെയ്ത കലാസൃഷ്ടികള്‍ ചുവരില്‍ പ്രദര്‍ശിപ്പിക്കുന്നത് നന്നായിരിക്കും. അത് കാണുന്നത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.4)ഓര്‍മ്മകളെ ഫ്രെയിം ചെയ്തു സൂക്ഷിക്കുന്നത് രസകരമായ പരിപാടിയാണ്. നിങ്ങളുടെ ആല്‍ബത്തില്‍ പൊടിപിടിച്ചു കിടക്കുന്ന ചിത്രങ്ങള്‍ ഫ്രെയിം ചെയ്തു ചുവരില്‍ തൂക്കാം. ചുവരിനും ഭംഗി, നിങ്ങള്‍ക്കും സന്തോഷം. ഫ്രെയിം ചെയ്യാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ചുവരില്‍ ഒരു ഫോട്ടോ വാള്‍ തന്നെ തുടങ്ങാം. ചിത്രങ്ങള്‍ പ്രതലത്തില്‍ പിന്‍ ചെയ്തു സൂക്ഷിക്കാം. 5)പലതരത്തിലുളള ഷെല്‍ഫുകള്‍ ഇപ്പോല്‍ ലഭ്യമാണ്. അത്തരം ഷെല്‍ഫുകള്‍ ഉപയോഗിച്ച് ചുവര്‍ കൂടുതല്‍ മനോഹരമാക്കാം.വീടിന്റെ അകത്തളങ്ങള്‍ എത്രമാത്രം മനോഹരമാകുന്നുവോ, നിങ്ങള്‍ക്കും അത്രമാത്രം പോസിറ്റീവ് എനര്‍ജി അനുഭവപ്പെടും.