വീട് വൃത്തിയാക്കാന്‍ റോബോട്ടുകള്‍ റെഡി

വീട് വൃത്തിയാക്കാന്‍ റോബോട്ടുകള്‍ റെഡി

വീട് വൃത്തിയാക്കുന്നതിന് ആധുനിക ഉപകരണങ്ങള്‍ ഇന്ന് വീടുകളില്‍ ഉണ്ടെങ്കിലും ശുചീകരണം വീട്ടമ്മമാര്‍ക്ക് തലവേദനയാണ്. എന്നാല്‍ ഇനി നിങ്ങള്‍ വിഷമിക്കണ്ട, വീട് വൃത്തിയാക്കുന്നതിന് റോബോട്ട് എത്തിയിരിക്കുന്നു. എത്ര ബുദ്ധിമുട്ടേറിയ ഭാഗത്തായാലും ഈ റോബോട്ട് നുഴഞ്ഞ് കയറി വൃത്തിയാക്കും. ലോകത്ത് എവിടെ നിന്നും ഇന്റെര്‍നെറ്റിലൂടെ ഇതിനെ നിയന്ത്രിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

'ഐ റോബോട്ട്' എന്ന പേരിലറിയപ്പെടുന്ന, കാഴ്ച ശക്തിയുളള റോബോട്ടാണ് മനുഷ്യ സഹായമില്ലാതെ വളരെയെളുപ്പത്തില്‍ മുറികള്‍ വൃത്തിയാക്കാന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഈ റോബോട്ടിനെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും നിയന്ത്രിക്കാനാകും. ഒരു കൂട്ടം സെന്‍സറുകളുടെയും കാമറയുടെയും സഹായത്താലാണ് ഐ റോബോട്ട് പ്രവര്‍ത്തിക്കുന്നത്.

വിഷന്‍ സ്റ്റിമുലസ് ലൊക്കേഷന്‍ ആന്റ് മാപ്പിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സെന്‍സറുകളുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഈ റോബോട്ട് വ്യത്തിയാക്കേണ്ട മുറിയുടെ ഒരു മാപ്പ് തയാറാക്കുകയാണ്ആദ്യം ചെയ്യുന്നത്.