മുറികള്‍ക്ക് മനോഹാരിതയേകാന്‍ അലങ്കാരച്ചെടികള്‍

മുറികള്‍ക്ക് മനോഹാരിതയേകാന്‍ അലങ്കാരച്ചെടികള്‍

മുറികള്‍ക്കുള്ളിലെ അലങ്കാര ചെടികള്‍ ആധുനിക വീടുകളിലെ പുത്തല്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ഫ്ലാറ്റിലേയും വീടുകളിലേയും സ്ഥലപരിമിതിക്കുള്ളില്‍ ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന ചെടുകള്‍ മനസ്സിന് കുളിര്‍മ്മ നല്‍കുന്നതോടൊപ്പം ആരോഗ്യവും പ്രദാനം ചെയ്യുന്നു. അവ എന്തൊക്കെയെന്ന് നോക്കാം...

നാം ശ്വസിക്കുമ്പോള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡൈ ഓക്സൈഡ് മൂലം അന്തരീക്ഷം മലിനമാകുന്നു. എന്നാല്‍ ഇത്തരത്തില്‍ നടുന്ന ചെടികള്‍ വഴി മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാന്‍ ചെടികള്‍ സഹായിക്കുന്നു. ബോര്‍ഡസ്‌നട്ട് ഫേണ്‍, ബോസ്റ്റണ്‍ ഫേണ്‍ തുടങ്ങിയ അലങ്കാര ചെടികളുടെ ഇലകളില്‍ നിന്നുള്ള ഈര്‍പ്പം മുറിക്കുള്ളില്‍ ശീതള കാലാവസ്ഥ എല്ലാ സമയവും ഒരുപോലെ നിലനിര്‍ത്തുന്നു. ജലദോഷം, ചുമ, ഒച്ചയടപ്പ് തുടങ്ങിയ അസുഖങ്ങള്‍ക്ക് ഇത് പരിഹാരമാണ്.

വീടിനുള്ളില്‍ ചെടികള്‍ വളര്‍ത്തുന്നത് വീട്ടിനുള്ളിലെ പൊടിപടലങ്ങള്‍ തടയുന്നത് സഹായിക്കുന്നു. ചെടികളിലെ ഇലകള്‍ പൊടിയെ ആഗിരണം ചെയ്യുന്നു. ഇതുകൂടതെ കുറച്ചുനേരം ചെടികള്‍ക്കൊപ്പം ചിലവഴിക്കുന്നത് മാനസികപിരിമുറുക്കം കുറയ്ക്കുന്നതിനും, വിഷാദരോഗം അകറ്റുന്നതിനും മനസ്സില്‍ സന്തോഷം ഉളവാക്കുന്നതിനും സഹായിക്കുന്നു.