വീട് നിര്‍മ്മാണത്തില്‍ ഇന്ന് പല മാറ്റങ്ങളും വന്നുകൊണ്ടിരിക്കുന്നു. അതില്‍ ഒരു പ്രധാനപ്പെട്ട മാറ്റമാണ് ചുവരുകളില്‍ ക്ലാഡിഡ്പതിപ്പിക്കുക എന്നത്. ഭിത്തിയില്‍ പെയിന്റ് അടിക്കുക എന്ന ചിന്തയില്‍ നിന്ന് ചില ഭാഗത്തെ ചുവരുകളില്‍ ക്ലാഡിംഗ് പതിപ്പിച്ച് അതിനെ കൂടുതല്‍ മനോഹരമാക്കുക എന്ന ചിന്തയിലേയ്ക്ക് ഇന്ന് മാറിയിരിക്കുന്നു. കെട്ടിടത്തിന്റെ ചുമരില്‍ തന്നെ മറ്റൊരു മെറ്റീരിയല്‍ പതിപ്പിക്കുകയാണ് ക്ലാഡിംഗ് എന്നതുകൊണ്ട് ചെയ്യുന്നത്. ഇത് ഭിത്തിയ്ക്ക് കൂടുതല്‍ ഭംഗിയും സംരക്ഷണവും നല്‍കും.
തടി, തേക്ക്, ഈട്ടി തുടങ്ങിയവയുടെ പലകകളാണ് ക്ലാഡിംഗില്‍ ഉപയോഗിക്കുന്നത്. പശ, സ്ക്രൂ എന്നിവയിലൊന്ന് ഉപയോഗിച്ച് ഇവ ഉറപ്പിക്കാം. സ്ഥിരമായി വെള്ളം വീഴുന്ന സ്ഥലങ്ങളില്‍ തടി ഫലകങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് അവ കേടാകുന്നതിന് ഇടയാക്കും. ക്ലാഡിംഗില്‍ മറ്റൊരു ഇനമാണ് സ്റ്റോണ്ക്ലാഡിംഗ്. മാര്‍ബിള്‍ ഗ്രാനൈറ്റ് സാന്‍ഡ സ്റ്റോണ്‍ എന്നിങ്ങനെ പലതരമുണ്ട്. ഇവ വ്യത്യസ്ഥ നിറങ്ങളിലും ഡിസൈനിംഗിലും ലഭ്യമാണ്. ഇതുകൂടാതെ സിങ്ക്, കോപ്പര്‍ ഗ്ലാസ് തുടങ്ങിയ മെറ്റീരിയലുകളിലും ലഭ്യമാണ്.