അടുക്കളയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

അടുക്കളയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

നമ്മുടെ വീട്ടിലെ പ്രധാന ഇടങ്ങളില്‍ ഒന്നാണ്‌ അടുക്ക . അതിനാല്‍ ഒരു വീട് പണിയുമ്പോള്‍തന്നെ അടുക്കളയ്ക്ക് പ്രധാന സ്ഥാനം നല്‍കണം. അടുക്കള പണിയുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന്‍ നോക്കാം...വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ ജീവിതശൈലി എന്നിവയ്ക്കനുസരിച്ചാകണം അടുക്കള പണിയേണ്ടത്. ഓപ്പണ്‍ കിച്ചണ്‍ ഇക്കാലത്തെ അടുക്കളയുടെ ഒരു ഭാഗമാണ്. അടുക്കള ജോലിക്കൊപ്പം കുട്ടികള്‍ക്ക് ഹോം വര്‍ക്കില്‍ സഹായിക്കുന്നതിനും, ടിവി കാണുന്നതുമെല്ലാം ഒപ്പത്തിനൊപ്പം നടക്കും. അതാണ്‌ ഓപ്പണ്‍ കിച്ചന്‍റെ ഗുണം അടുക്കളയ്ക്ക് തിരഞ്ഞെടുന്ന സ്ഥലം ഫലപ്രദമായി ഉപയോഗിക്കുകയാണ്‌ ചെയ്യേണ്ടത്. അടുക്കളയില്‍ ഫ്രിഡ്ജ് പോലുള്ള ഉപകരണങ്ങള്‍ വയ്ക്കുന്നതിനുള്ള സ്ഥലക്രമീകണം നേരത്തെ തന്നെ നിശ്ചയിച്ചിരിക്കണം. ഭാവിയില്‍ വാങ്ങാന്‍ പോകുന്ന സാധനങ്ങള്‍ക്കും വേണ്ടിയുള്ള സ്ഥലക്രമീകരണവും അടുക്കള പണിയുമ്പോള്‍ തന്നെ നല്‍കണം. സൂര്യപ്രകാശം പകല്‍സമയത്ത് അടുക്കളയില്‍ എത്തത്തക്ക വിധമാകണം അടുക്കള പണിയേണ്ടത്. വളരെപെട്ടെന്ന് തുറക്കുകാനും അടക്കാനും കഴിയുന്ന ടാപ്പ് വേണം അടുക്കളയില്‍ ഉപയോഗിക്കാന്‍. ഇപ്പോഴത്തെ ട്രെന്‍ഡ് മോഡുലാര്‍ കിച്ചണാണ്‌. ഇത് അടുക്കളയ്ക്ക് ഒരു പുതിയ രൂപവും ഭാവവും നല്‍കുന്നു. അടുക്കളയില്‍ എന്തുമാറ്റം വരുത്തുന്നതിനു മുമ്പും കൃത്യമായ പ്ലാനിംഗ് ഉണ്ടാകണം. അല്ലെങ്കില്‍ അത് അനാവശ്യമായ പണച്ചെലവിന് കാരണമാകും.