കുട്ടികളുടെ പഠനമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളുടെ പഠനമുറി ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടികളെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതാണ് അവരുടെ പഠന മുറി. കുട്ടിക്കു പഠനത്തില്‍ ശ്രദ്ധ കിട്ടാന്‍ പഠനമുറി അടുക്കും ചിട്ടയുമുള്ളതായിരിക്കണമെന്നതില്‍ തര്‍ക്കമില്ല. ഏതു ക്ലാസുമുതല്‍ പഠന മുറി ഒരുക്കണം, പഠനമുറി എങ്ങനെയായിരിക്കണം തുടങ്ങിവയെക്കുറിച്ചെല്ലാം അറിയേണ്ടതുണ്ട്. ഓരോ പ്രായത്തിലും ഓരോ രീതിയിലാകണം പഠന മുറി ഒരുക്കേണ്ടതുണ്ട്എല്‍കെജി, യുകെജി ക്ലാസില്‍ പഠിക്കുന്ന കുട്ടിക്കു പഠനമുറിയുടെ ആവശ്യമില്ല. പ്രത്യേക പഠന മുറി ഒന്നാം ക്ലാസ് മുതല്‍ മതിയാകും. പഠന മുറികളില്‍ നല്ലതുപോലെ കാറ്റും വെളിച്ചവും കയറുന്നതിനു സംവിധാനം വേണം ചുവപ്പ്, നീല, പച്ച തുടങ്ങിയ കടുത്ത നിറങ്ങള്‍ ചുമരുകളില്‍ അടിക്കാവുന്നതാണ്‌. കൂടാതെ ചുമരുകളില്‍ കുട്ടികള്‍ക്ക് ഇഷ്ടമുള്ള കാര്‍ട്ടൂണ്‍ കഥാപാത്രങ്ങല്‍ ഒരുക്കാം. കുട്ടികളുടെ പൊക്കത്തിനനുസരിച്ചുള്ള ഫര്‍ണിച്ചറുകള്‍ മുറിയില്‍ ഒരുക്കുക. കുട്ടികള്‍ ഇരിക്കുമ്പോള്‍ തെന്നിവീഴുന്ന ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കരുത്. കുട്ടികള്‍ മുതിരുമ്പോള്‍ അതിനനുസരിച്ചുള്ള ഫര്‍ണിച്ചറുകള്‍ മുറികളില്‍ സജീകരിക്കുക.ഈ സമയത്തു ചുമരുകളില്‍ ഇളം നിറങ്ങള്‍ മതിയാകും. ഭിത്തികളില്‍ അധികം അലങ്കാരങ്ങള്‍ വേണ്ട. മുറികളില്‍ പ്രകാശം എത്തുന്നില്ലെങ്കില്‍ സീലിങ്ങില്‍ വെള്ള പെയിന്റ് ഉപയോഗിച്ചാല്‍ കൂടുല്‍ പ്രകാശം പ്രതിഭലിക്കും. പഠനമുറിയം കുടപ്പുമുറിയും ഒന്നാകരുത്. ഇതു കിടന്നു പഠിക്കാനുള്ള ചിന്ത കുട്ടികളില്‍ ഉണ്ടാകുന്നതിനിടയാക്കും. പഠനമുറിയില്‍ കണ്ണാടി സ്ഥാപിക്കുന്നത് ഒറ്റയ്ക്കു പഠിക്കാന്‍ പേടിയുള്ള കുട്ടികള്‍ക്ക് നല്ലൊരു മരുന്നാണ്.