ഗൃഹത്തില്‍ സൗഭാഗ്യം കൊണ്ടുവരുന്ന ചെടികള്‍

ഗൃഹത്തില്‍ സൗഭാഗ്യം കൊണ്ടുവരുന്ന ചെടികള്‍

ജീവിതത്തില്‍ നല്ലതുമാത്രം സംഭവിക്കാന്‍ ചിലര്‍ മോതിരം അണിയുക, വാച്ച് ധരിക്കുക, ഏലസ്സ് കെട്ടുക എന്നിവ പതിവാണ്. ഇത്തരത്തില്‍ അണിയുന്നത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാറുമുണ്ട്. സാധാരണക്കാര്‍മാത്രമല്ല സെലിബ്രെറ്റികളും ഇത്തരം വിശ്വാസങ്ങള്‍ക്ക് പിന്നാലെയാണ്. ഇങ്ങനെ വീടുകളില്‍ ചില ചെടികള്‍ നടുന്നതും ഭാഗ്യം കൊണ്ടുവരും എന്ന വിശ്വാസമുണ്ട്. ഇത് വീടുകളെ പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യും. അത്തരത്തിലുള്ള ചില ചെടികളെ പരിചയപ്പെടാം...

പീസ് ലില്ലി

പീസ് ലില്ലി വീട്ടിലേയ്ക്ക് ശുദ്ധമായ വായുകടക്കുന്നതിന് സഹായിക്കുന്നു. ഇതു കൂടാതെ ആസ്മ, തലവേദന, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഇത് മൂലം ലഭിക്കുന്നത്. ഇത് വളരെ ലളിതവും മനോഹരവുമാണ്‌. ഇതുകൂടാതെ വായുവില്‍ അടങ്ങിയിരിക്കുന്ന പൊടിപടലങ്ങളെ തടഞ്ഞ് വായുവിനെ ശുദ്ധീകരിക്കുന്നു.

കള്ളിമുള്‍ചെടി

വീട്ടില്‍ കള്ളിമുള്‍ ചെടി വളര്‍ത്തുന്നത് ഭാഗ്യം കൊണ്ടുവരും എന്ന് മെക്സിക്കോ നിവാസികള്‍ക്ക് വിശ്വാസമുണ്ട്. ഇതുകൂടാതെ വീട്ടില്‍ ഇത്തരത്തില്‍ വീടുകളില്‍ വളര്‍ത്തുന്ന കള്ളിമുള്‍ചെടി പൂക്കുന്നത് നല്ലതെന്നും ഇവര്‍ വിശ്വസിക്കുന്നു.

മണി പ്ലാന്‍റ്

‍മണി പ്ലാന്‍റ് വീട്ടില്‍ നട്ടുപിടിപ്പിക്കുന്നത് വീട്ടിലേയ്ക്ക് പോസ്റ്റീവ് എനര്‍ജി പ്രദാനം ചെയ്യുന്നു. ചൈനയില്‍ മണി പ്ലാന്‍റ് ന്യൂ ഇയര്‍ ഗിഫ്റ്റായി നല്‍കാറുണ്ട്.

തുളസി

തുളസി പണ്ട് പ്രത്യേക മതക്കാര്‍മാത്രം വീടുകളില്‍ വളര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് എല്ലാവീടുകളിലും തുളസിത്തറയുണ്ട്. വീടിനുള്ളിലേയ്ക്ക് പോസിറ്റീവ് എനര്‍ജി ലഭിക്കുന്നതിനും സാമ്പത്തികനേട്ടം ഉണ്ടാകുന്നതിനുമാണ് പ്രധാനമായും ഇത് നടുന്നത്.

റോസ്‌മേരി

റോസ്‌മേരി വീട്ടില്‍ വളര്ത്തുന്നതുമൂലം മന:ശാന്തി വര്‍ദ്ധിക്കുന്നു. കൂടാതെ എപ്പോഴും യുവത്വം നിലനിര്‍ത്തുകയും ചെയ്യുന്നു.

മുല്ല

 

മുല്ല കാണാന്‍ മനോഹരിയും സുഗന്ധം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ഓര്‍ക്കിഡ്

ഓര്‍ക്കിഡുകള്‍, മറ്റുള്ളവരുടെ സ്നേഹം ആകര്‍ഷിക്കാനും നല്ലൊരു സുഹൃദ്ബന്ധം ലഭിക്കുന്നതിനും സഹായിക്കുന്നു. പ്രധാനമായും മാന:ശാന്തിക്കും ഓര്‍ക്കിഡുകള്‍ നടുന്നതുമൂലം ലഭിക്കുന്നു

റോസ്

റോസ് മറ്റുള്ളവരുടെ ആകര്‍ഷണം ലഭിക്കുന്നതിന് സഹായിക്കുന്നു.