ഗൃഹനിര്‍മ്മാണത്തില്‍ ഗ്ലാസിനുമുണ്ട് ഒരു സ്ഥാനം

ഗൃഹനിര്‍മ്മാണത്തില്‍ ഗ്ലാസിനുമുണ്ട് ഒരു സ്ഥാനം

മലയാളിയുടെ ഗ്യഹനിര്‍മ്മാണത്തില്‍ മാറ്റിവയ്ക്കാനാകാത്ത നിര്‍മ്മാണ സാമഗ്രികളാണ് ഗ്ലാസുകള്‍. ജനലിന്റെ ഗ്ലാസില്‍ തുടങ്ങി ബാത്ത്‌റൂമുകളില്‍ വരെ ഗ്ലാസുകള്‍ എത്തിനില്‍ക്കുന്നു. വീടിനകത്ത് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതുമൂലമുള്ള നേട്ടത്തെ കുറിച്ച് നോക്കാം..

വീടിനകത്ത് കൂടുതല്‍ പ്രകാശം എത്തിക്കണണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഉചിതമായ മാര്‍ഗമാണ് ഗ്ലാസുകള്‍. ജനാലകള്‍ക്കും വാതിലുകള്‍ക്കും പുറമേ കൂടുതല്‍ വെളിച്ചം ആവശ്യമുള്ളവര്‍ക്ക് ഗ്ലാസ് ഭിത്തി ഉപയോഗിക്കാം. ഇതുകൂടാതെ ഗ്ലാസ്‌ പാളികള്‍, ഗ്ലാസ്‌ തൂണുകള്‍ എന്നിവയും ഉപയോഗിക്കാം.

വീടിന്റെ ഏത് ശൈലിയുമായി കൈകോര്‍ക്കുന്നതാണ് ഗ്ലാസുകള്‍. ഗ്ലാസ്‌ ഉപയോഗിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ പലതാണ്. മുറിയുടെ വിശാലത കൂടും, ഭിത്തികള്‍ വഴി സ്വാഭാവിക പ്രകാശം മുറികളില്‍ എത്തും. എക്‌സ്റ്റീരിയര്‍ വ്യൂ കൂടുതല്‍ മുറികളില്‍ എത്തിക്കും.

എന്നാല്‍ ഗ്ലാസ്‌ ഉപയോഗിക്കുന്നവരെ ആശങ്കപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. സേഫ്റ്റിയും സെക്യൂരിറ്റിയും അതില്‍ പ്രധാനം. വീട്ടില്‍ ഉപയോഗിക്കുന്ന ഗ്ലാസ്‌ പൊട്ടാതിരിക്കാന്‍ ടഫന്‍ ഗ്ലാസോ ലാമിനേറ്റഡ് ഗ്ലാസോ ഉപയോഗിക്കാം. ശബ്ദത്തെ പ്രതിരോധിക്കുന്ന ഗ്ലാസുകളും തീയെ പ്രതിരോധിക്കുന്ന ഗ്ലാസും ഇന്ന്‍ വിപണികളില്‍ ലഭ്യമാണ്.