Top
img

വെള്ളാപ്പള്ളി, കാന്തപുരം, കത്തോലിക്കാസഭ, പിന്നെ കെ എം ഷാജിയും

കോഴിക്കോട് മലിനജലമൊഴുകുന്ന മാന്‍ഹോളില്‍ പെട്ടുപോയ രണ്ട് പേരെ രക്ഷിക്കാനിറങ്ങി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തി മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃകയായ നൗഷാദിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സംസ്ഥാന സര്ക്കാരിനെ ആക്ഷേപിച്ച് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 'സമത്വയാത്ര'യില്‍ പറഞ്ഞത് നൗഷാദ് മുസ്ലിമായതുകൊണ്ടാണ് ഈ പണം സര്‍ക്കാര്‍ നല്‍കിയതെന്നായിരുന്നു. കേരളം ഇത് കേട്ട് നാണിക്കുകയും ഞെട്ടുകയും ഒക്കെ ചെയ്‌തെങ്കിലും മതജാതിമൌലികവാദം വളര്‍ത്താനായി കച്ച കെട്ടിയിറങ്ങിയിരിക്കുന്ന വെള്ളാപ്പള്ളിയില്‍ നിന്ന് ഇത് കേട്ടതില്‍ അത്ഭുതപ്പെടാനില്ല. പ്രത്യേകിച്ച് അസഹിഷ്ണുതയും അന്യമതവിരോധവും രാജ്യമാകെ ഇളക്കിവിടുന്ന കാലത്ത് ഒട്ടും ഇല്ല.

img

പുരസ്‌കാര തിരസ്‌കാരത്തിന്റെ രാഷ്ട്രീയം

എം.ജി രാധാകൃഷ്ണന്‍ എഴുതുന്നു: ഏറ്റവും കെട്ട കാലത്തിനും ചില നല്ല ഗുണങ്ങളുണ്ട്. മനുഷ്യരുടെ യഥാര്‍ത്ഥ വ്യക്തിത്വം മറനീക്കുന്നത് അപ്പോഴാകും. ഒരു വ്യക്തിയുടെ ഏറ്റവും അധമവശവും ഉത്തമ വശവും വെളിപ്പെടുന്നത് പ്രതിസന്ധികളിലാണ്. ധീരതയും പ്രതിരോധവും സാമൂഹ്യ ബോധവും മാത്രമല്ല അവരുടെ ദയനീയമായ ഭീരുത്വവും അവസരവാദവും രാഷ്ട്രീയ പക്ഷപാതവും ഒക്കെ അത്തരം കെട്ട കാലത്താണ്. പുറത്തുവരുക. സ്വേഛാധികാരം ദംഷ്ട്ര നീട്ടുന്ന കാലങ്ങളിലാണ് ഇത് മിക്കപ്പോഴും ദൃശ്യമാകുക. നിശ്ശബ്ദരാവുകയോ അധികാരികള്‍ക്കൊപ്പം ചേരുകയോ ചെയ്യുന്നവരാകും പ്രതിഷേധിക്കുന്നവരേക്കാള്‍ ഏറെയുണ്ടാകുക.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!