Top
img

ഫോര്‍ട്ടുകൊച്ചിയും പാരമ്പര്യവും

'സൈലന്‍സ്' അടുത്ത മുറിയില്‍നിന്ന് ഉറക്കെയൊരു നിലവിളി. മരപ്പകകകളും ഞാനും മരവിച്ചുകിടന്നു. അടുത്ത മുറിയില്‍നിന്നും സായ്പ്പിന്റെ മുക്കും മൂളലും കുറേനേരം കേട്ടു. ഞാന്‍ എന്തോ കൊലപാതകം നടത്താന്‍ ശ്രമിച്ചതുപോലെ. ഞാന്‍ എഴുന്നേറ്റിരുന്നു ഒരു സിഗററ്റ് കത്തിച്ചു. നന്നായി ദേഷ്യം വരുന്നുണ്ടായിരുന്നു. ആരാണിയാള്‍? എവിടെനിന്നുവന്നതാണ്? അവന്റെ നാടു മടുത്തപ്പോള്‍ ഇന്ത്യയില്‍, കേരളത്തില്‍ പാരമ്പര്യ ആലസ്യത്തില്‍ മയങ്ങാന്‍ വന്നവന്‍, അവന്‍ മയങ്ങുമ്പോള്‍ ഇന്ത്യക്കാരെല്ലാം അവന്റെ അവകാശങ്ങളെ സംരക്ഷിക്കുന്ന അടിമകളാകണം. ഇത്തരക്കാരുടെ കാശു പിടുങ്ങുന്ന ഹെറിറ്റേജ് ഹോട്ടലുകാര്‍.

img

ജി.എം ബനാത് വാലയും കെ.പി ഉണ്ണികൃഷ്ണനും

ജി.എം ബനാത്‌വാല എന്ന പാര്‍ലമെന്‍േററിയനും മനുഷ്യനും. കെ. പി ഉണ്ണികൃഷ്ണന്‍ എന്ന വ്യത്യസ്തനായ നേതാവ്. ടി.എന്‍ ഗോപകുമാര്‍ എഴുതുന്നു: ജിഎം ബനാത്‌ വാലയുടെ മെറ്റാരു പ്രകടനം കൂടി ഓര്‍ക്കുന്നു. ജാമിയാ മില്ലിയാ ബില്ല് അദ്ദേഹം വലിച്ചുകീറി ലോക്‌സഭ സ്തംഭിപ്പിച്ച സംഭവം. ആ മെലിഞ്ഞ മനുഷ്യന്‍ തന്റെ ഇരിപ്പിടത്തില്‍നിന്നും ഒരസ്ത്രം വിട്ട വേഗതയില്‍ മുന്നോട്ടു ചാടി സ്പീക്കറുടെ കെയിലുണ്ടായിരുന്ന ബില്ല് തട്ടിപ്പറിച്ച് വലിച്ചു കീറുകയായിരുന്നു. സഭ ഞെട്ടിത്തരിച്ച ഒരു മുഹൂര്‍ത്തം. ഉടനെ സഭ നിര്‍ത്തിവെയ്ക്കാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായി.

img

ശ്രീനഗര്‍ ശൈത്യം

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ടി.എന്‍ ഗോപകുമാറിന്റെ പംക്തി. 1984ലെ കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ റിപ്പോര്‍ട്ടിംഗ് അനുഭവം: 1984ലെ തെരഞ്ഞെടുപ്പ്. ഉത്തരേന്ത്യയില്‍ ശൈത്യകാലം ശക്തി പ്രാപിക്കുന്ന സമയം. 'മാതൃഭൂമി'യ്ക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി റിപ്പോര്‍ട്ടുകളയയ്ക്കാന്‍ ഞാനും പരേതനായ വി. രാജഗോപാലും നിയോഗിയ്ക്കപ്പെട്ടു. അപ്പോള്‍, അമ്മയുടെ മരണശേഷം അധികാര കസേരയില്‍ രാജീവ് ഗാന്ധി ആത്മധൈര്യത്തോടെ ഇരുന്നു കഴിഞ്ഞിരുന്നു. 'ഇന്ദിരാ ഗാന്ധി നാട്ടിനായി വരിച്ച രക്തസാക്ഷിത്വം ഓര്‍ക്കുക.അടുത്ത തലമുറയുടെ കൈയ്ക്ക് കരുത്തു പകരുക' ^ഇതായിരുന്നു കോണ്‍ഗ്രസ് മുദ്രാവാക്യം.

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!